ഇന്ത്യന്‍ സിനിമയുടെ ബോക്സ് ഓഫീസ് സുല്‍ത്താന്‍ പ്രഭാസ് വീണ്ടും ചരിത്രം കുറിക്കുന്നു. പ്രഭാസ്-മാരുതി കൂട്ടുകെട്ടില്‍ പിറന്ന ദി രാജാ സാബ് ആഗോളതലത്തില്‍ തരംഗമായി മാറി. ഹൊറര്‍-ഫാന്റസി വിഭാഗത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഓപ്പണിംഗാണ് ചിത്രത്തിന് ലഭിച്ചത്.
ആദ്യ ദിനം തന്നെ 100 കോടി ക്ലബ്ബില്‍
റിലീസ് ചെയ്ത ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ലോകമെമ്പാടുനിന്നുമായി 112 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടിക്കൊണ്ട് രാജാ സാബ് കരുത്തറിയിച്ചു. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു ഹൊറര്‍ ഫാന്റസി സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കമാണിതെന്ന് നിര്‍മാതാക്കളായ പീപ്പിള്‍ മീഡിയ ഫാക്ടറി അവകാശപ്പെടുന്നു.
ഇന്ത്യന്‍ വിപണിയിലും മികച്ചമുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ആദ്യ ദിനം: 53.75 കോടി രൂപ നേടി. ആദ്യ ദിനത്തെ അപേക്ഷിച്ച് രണ്ടാം ദിനം ചെറിയൊരു ഇടിവ് രേഖപ്പെടുത്തിയെങ്കിലും 27.85 കോടി രൂപ സ്വന്തമാക്കി.
രണ്ട് ദിവസം കൊണ്ട് ഇന്ത്യയില്‍ മാത്രം ചിത്രം നൂറ് കോടി എന്ന മാന്ത്രിക സംഖ്യയ്ക്ക് അരികിലെത്തിക്കഴിഞ്ഞു. തെലുങ്ക് പതിപ്പില്‍ രാത്രി ഷോകള്‍ക്ക് 51 ശതമാനത്തിന് മുകളില്‍ ഒക്യുപ്പന്‍സി ലഭിക്കുന്നത് പ്രഭാസിന്റെ സ്റ്റാര്‍ പവറിന് അടിവരയിടുന്നു.
പ്രഭാസിന്റെ ഹൊറര്മാജിക്
മാരുതി ദാസരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം പ്രേക്ഷകര്‍ക്ക് ഒരു നവ്യാനുഭവമാണ് നല്‍കുന്നത്. ഒരു പഴയ കൊട്ടാരവും അതിനുള്ളിലെ നിഗൂഢതകളും തേടിപ്പോകുന്ന നായകനായാണ് പ്രഭാസ് എത്തുന്നത്. ബൊമ്മന് ഇറാനി, സഞ്ജയ് ദത്ത് എന്നിവരുടെ പ്രകടനവും സിനിമയുടെ വിജയത്തിനു വലിയ പിന്തുണയേകി.
സര്‍പ്രൈസ് പ്രഖ്യാപനം: വരുന്നു രാജാ സാബ് 2
ചിത്രത്തിന്റെ ക്രെഡിറ്റ്സ് സീനില്‍ വന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ദി രാജാ സാബ് 2: സര്‍ക്കസ് 1935- എന്ന പേരില്‍ ചിത്രത്തിന് ഒരു രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകന് മാരുതി പറഞ്ഞു.